ഇത് മലപ്പുറത്തുകാർ സൗദികൾക്ക് ആട് മന്തി വിളമ്പി വൈറലായ കഥയാണ്. മന്തി എന്നാൽ സൗദികൾക്ക് ഏറ്റവും പ്രിയം മഹാഇലിലേതാണ്. മഹാഇൽ എന്നാൽ അസീർ പ്രവിശ്യയിലുള്ള ചെറിയ പട്ടണം. ഇവിടെയെത്തുന്ന ഏതൊരു സൗദിയും അന്വേഷിക്കുന്ന മന്തിയാണ് മലയാളികളുടെ നേതൃത്വത്തിലുള്ള മന്തി അൽ ജസീറ. കുഞ്ഞൻ ആടും ഇന്ത്യൻ റൈസും ചേർന്നാൽ ഇവിടെ മന്തിയായി. ഒരു തരം കൂട്ടുമില്ല. എന്തിനേറെ, സോസേജുകളും മയനൈസും ഒന്നും വേണ്ട. ആടിന്റെ നെയ്യും ചോറും മാത്രം. അത് മാത്രം മതി സൗദികൾക്ക്. സൗദികൾ തേടിയെത്തുന്ന മന്തിക്കട ദാ ഇവിടെയും തുറന്നിരിക്കുന്നു..